SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

അധികജോലി ചെയ്ത് ജീവനക്കാരുടെ സമരം

strike

കണ്ണൂർ: പ്രമോഷൻ വ്യവസ്ഥകളെ അട്ടിമറിക്കും വിധം സ്റ്റാഫ് പാറ്റേൺ അനുപാതം വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് മൂന്നുമണിക്കൂർ അധികജോലി ചെയ്ത് മോട്ടോർവാഹനവകുപ്പ് മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ സമരം. കേരള മോട്ടോർ വെഹിക്കിൾ ഡിപാർട്ട്മെന്റ് സ്റ്റാഫ് അസോസിയേഷൻ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഇന്നലെ നടത്തിയ സമരത്തിൽ കണ്ണൂരിലും ഭൂരിഭാഗം ജീവനക്കാരും വൈകീട്ട് 8 വരെ ജോലി ചെയ്ത് പ്രതിഷേധിച്ചു.

നാലു പതിറ്റാണ്ടായി മിനിസ്റ്റീരിയൽ ജീവനക്കാർക്കുള്ള സ്ഥാനക്കയറ്റത്തിൽ ടെക്നിക്കൽ വിഭാഗം ജീവനക്കാരെയും ഉൾപ്പെടുത്തിയതോടെ സ്റ്റാഫ് പാറ്റേൺ അനുപാതം അട്ടിമറിക്കപ്പെട്ടതായി ജീവനക്കാർ ആരോപിച്ചു. ഇത് കാരണം ജോലിഭാരം വർദ്ധിച്ചതായും ജീവനക്കാർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL