SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.10 AM IST

ചേംബർ ഓഫ് കൊമേഴ്സ് ഇഫ്താർ സംഗമം

ifthar
ഇഫ്താർ സംഗമം

കണ്ണൂർ: നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ് ചേംബർ ഹാളിൽ ഒരുക്കിയ ഇഫ്താർ സംഗമത്തിൽ കണ്ണൂരിലെ വിവിധ മത പണ്ഡിതന്മാർ സമാധാനത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം നൽകി. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഇഫ്താർ മീറ്റ് ഉദ്ഘാടനം ചെയ്തു. മേയർ പി. ഇന്ദിര, ഡെപ്യൂട്ടി മേയർ കെ.പി താഹിർ, മുൻ മന്ത്രിമാരായ ഇ.പി ജയരാജൻ, പി.കെ ശ്രീമതി, കെ.കെ ശൈലജ എം.എൽ.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബിനോയ് കുര്യൻ, ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മാർട്ടിൻ ജോർജ്, കണ്ണൂർ കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാർ, പ്രമുഖ രാഷ്ട്രീയ പാർട്ടി നേതാക്കൾ, മുൻ എം.എൽ.എമാർ, മുൻ മേയർമാർ, വിവിധ സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് ഹനീഷ് കെ. വാണിയങ്കണ്ടി, ജോയിന്റ് സെക്രട്ടറി എ.കെ റഫീഖ്, ട്രഷറർ കെ. നാരായണൻകുട്ടി തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, IFTAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL