SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

ഇ.ബാലകൃഷ്ണൻ അനുസ്മരണം

balakrishnan

പയ്യന്നൂർ: പയ്യന്നൂരിലെ സാമൂഹിക– രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യവും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ.ബാലകൃഷ്ണൻ ചരമ ദിനം ഇ.ബാലകൃഷ്ണൻ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. ഗാന്ധി പാർക്കിൽ പി.വി.കുഞ്ഞപ്പന്റെ അദ്ധ്യക്ഷതയിൽ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ജയരാജൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി, ബാലകൃഷ്ണന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ 10000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പ്രഥമ ട്രേഡ് യൂണിയൻ പുരസ്കാരം കെ.പി.സഹദേവന് പി.ജയരാജൻ സമ്മാനിച്ചു. അഭിഭാഷക വൃത്തിയിൽ 50 വർഷം പൂർത്തിയാക്കിയ കെ.വിജയകുമാറിനെ ചടങ്ങിൽ ആദരിച്ചു. ബി.പി.ശശീന്ദ്രൻ ആദരഭാഷണം നടത്തി. ടി.ഐ.മധുസൂദനൻ എം.എൽ.എ, സി കൃഷ്ണൻ, ഐ.വി.ശിവരാമൻ, കെ.പി.ബാലകൃഷ്ണ പൊതുവാൾ, വി.നാരായണൻ, വി.ബാലൻ, വി.രമേശൻ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL