SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

ngo
അടുപ്പ് കൂട്ടി പ്രതിഷേധിച്ചു

കണ്ണൂർ: ഇന്ധന ക്ഷാമം പരിഹരിക്കുന്നതിന് കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് എഫ്.എസ്.ഇ.ടി.ഒയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രത്തിലും താലൂക്ക് കേന്ദ്രങ്ങളിലും ജീവനക്കാരും അദ്ധ്യാപകരും അടുപ്പുകൂട്ടി പ്രതിഷേധിച്ചു. കലക്ടറേറ്റ് പരിസരത്ത് നടന്ന പ്രതിഷേധ സമരം കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എം സുഷമ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി പി.പി സന്തോഷ് കുമാർ സ്വാഗതവും പ്രസിഡന്റ് കെ.സി സുനിൽ അദ്ധ്യക്ഷതയും വഹിച്ചു. താലൂക്ക് കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായി ഇരിട്ടിയിൽ പി.എ ലെനിഷ്, വി.വി വിനോദ്കുമാർ, എം. പ്രജീഷ് എന്നിവരും തലശ്ശേരിയിൽ
ബിജേഷ്, ജയരാജൻ കാരായി, ജിതേഷ്, പി. ജിതേഷ് എന്നിവരും പയ്യന്നൂരിൽ വി.പി. രജനിഷ്, കെ. രാജീവൻ എന്നിവരും
തളിപ്പറമ്പിൽ ടി. പ്രകാശൻ, പി.എസ് ശ്രീജിത്, പി.ആർ ജിജേഷ് എന്നിവരും പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, NGO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL