SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

റോഡ് ഷോയിൽ ആവേശം നിറച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ

syamala
തളിപ്പറമ്പിൽ പി.കെ. ശ്യാമളളെയെയും ആനയിച്ച് നടന്ന റോഡ് ഷോ

കർഷക സമര ഭൂമികയിൽ പി.കെ ശ്യാമള

തളിപ്പറമ്പ്: കർഷക സമര പോരാട്ടങ്ങളുടെ ഹൃദയഭൂമിയിൽ ജനാവലിയെ ത്രസിപ്പിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി
പി.കെ ശ്യാമളയുടെ റോഡ് ഷോ. തിങ്കളാഴ്ച വൈകുന്നേരം തളിപ്പറമ്പ് ടൗണിൽ റോഡ് ഷോയിൽ വർണ
ബലൂണുകളും സ്ഥാനാർഥിയുടെ കട്ടൗട്ടുകളും ചെങ്കൊടികളും ചിത്രങ്ങളുമേന്തിയ ആബാലവൃദ്ധം അകമ്പപടിയായി.
പൂക്കോത്ത് നടയിൽനിന്നാരംഭിച്ച റോഡ് ഷോ നഗരം ചുറ്റി പ്ലാസ ജംഗ്ഷനിൽ നിന്ന് തിരികെ ബസ് സ്റ്റാൻഡിനുമുന്നിലൂടെ ന്യൂസ് കോർണർ ജംഗ്ഷനിൽ സമാപിച്ചു.

'തളിപ്പറമ്പിന് ടീച്ചറല്ലാതെ മറ്റാര് 'എന്ന ബാനറുമായിട്ടായിരുന്നു റോഡ്‌ഷോ. എല്ലാവർക്കുനേരെയും കൈവീശിയും അഭിവാദ്യം ചെയ്തും ശ്യാമള റോഡ് ഷോയിലൂടെ ജനങ്ങളോട് വോട്ടഭ്യർത്ഥിച്ചു. റോഡ്‌ഷോയിൽ സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ, തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ. സന്തോഷ്, മയ്യിൽ ഏരിയാ സെക്രട്ടറി എൻ. അനിൽകുമാർ, ജില്ലാകമ്മിറ്റിയംഗങ്ങളായ കെ.സി ഹരികൃഷ്ണൻ, സി.എം കൃഷ്ണൻ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ.വി ഗോപിനാഥ് എന്നിവരുൾപ്പെടെ അണിനിരന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, LDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL