SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.50 AM IST

ചുമരെഴുതിയും ക്ഷേത്രങ്ങളിലെത്തിയും വോട്ടർമാർക്കിടയിൽ സുരേഷ് ഗോപി

suresh-gopi-

കാസർകോട്:എൻ.ഡി.എ പ്രചാരണത്തിന്റെ ഭാഗമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇന്നലെ കാസർകോട് ജില്ലയിൽ സന്ദർശനം നടത്തി. കുമ്പള കണിപ്പുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര ദർശനത്തിന് ശേഷം കുമ്പള ടൗണിൽ കെ.സുരേന്ദ്രനു വേണ്ടി ചുവരെഴുതിയായിരുന്നു പ്രചാരണ തുടക്കം. തുടർന്ന് അനന്തപുരം ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലും ഭരണി മഹോത്സവം നടക്കുന്ന കാസർകോട് കസബ കടപ്പുറം ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലും അദ്ദേഹം സന്ദർശിച്ചു.

കുമ്പള ബി.ജെ.പി മണ്ഡലം കമ്മിറ്റി ഓഫീസ് പരിസരത്ത് വച്ച് മഞ്ചേശ്വരം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രന്റെയും ബി.ജെ.പി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനിയുടെയും നേതൃത്വത്തിൽ ബി.ജെ.പി പ്രവർത്തകർ സുരേഷ് ഗോപിക്ക് സ്വീകരണം നൽകി. പാർട്ടി സംസ്ഥാന വക്താവ് അഡ്വ.വി.പി.ശ്രീപദ്മനാഭൻ, മഞ്ചേശ്വരം മണ്ഡലം എൻ.ഡി.എ കൺവീനർ വിജയ് കുമാർ റൈ, ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, സുരേഷ് കുമാർ ഷെട്ടി, ജില്ലാ വൈസ് പ്രസിഡന്റ് പി.രമേശ്, മണ്ഡലം പ്രസിഡന്റ് സുനിൽ അനന്തപുരം, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രേമലത എന്നിവർ നേതൃത്വം നൽകി.

കാസർകോട് മണ്ഡലത്തിലും ചുവരെഴുതി

കാസർകോട് ടൗണിൽ പൊലീസ് സ്റ്റേഷൻ പരിസരത്തും സുരേഷ് ഗോപി ചുവരെഴുതി എൻ.ഡി.എ പ്രചരണത്തിന് തുടക്കമിട്ടു. നഗരത്തിൽ കോഴിക്കോട് മേഖല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, മേഖല ജനറൽ സെക്രട്ടറി സുധാമ ഗോസാഡ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി, സംസ്ഥാന സമിതി അംഗങ്ങളായ സവിത ടീച്ചർ, രവീശ തന്ത്രി, ജില്ലാ വൈസ് പ്രസിഡന്റ് പി.രമേശ്, ജില്ലാ സെക്രട്ടറി പ്രമീള മജൽ, ജില്ലാ ട്രഷറർ വീണ അരുൺകുമാർ ഷെട്ടി, സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപ്പാടി, മഹിളാ മോർച്ച ജില്ലാ പ്രസിഡന്റ് കെ.എസ്. രമണി, മണ്ഡലം പ്രസിഡന്റ് ഗുരുപ്രസാദ് പ്രഭു, മണ്ഡലം ജനറൽ സെക്രട്ടറി ശ്രീധര കൂട്ലൂ, അരുൺകുമാർ ഷെട്ടി, കിഷോർ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SURESHGOPI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL