SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദനായി യു.ഡി.എഫിന്റെ റോഡ് ഷോ

ramani
ടി.കെ. ഗോവിന്ദന്റെ ഭാര്യയും കെ.പി രമണിയെ ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജ് മാലയിട്ട് സ്വീകരിക്കുന്നു

ഭാര്യയും സി.പി.എം നേതാവുമായ കെ.പി. രമണി വേദിയിൽ

തളിപ്പറമ്പ്: യു.ഡി.എഫ് സ്വതന്ത്രസ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ റോഡ് ഷോയിൽ ഭാര്യയും സി.പി.എം നേതാവുമായ കെ.പി രമണിയും. റോഡ് ഷോക്ക് ശേഷം കൺവെൻഷനും നടന്നു. ടി.കെ. ഗോവിന്ദന് സ്വന്തം കുടുംബത്തിന്റെ പോലും പിന്തുണയില്ലെന്നായിരുന്നു സി.പി.എം. നേതൃത്വം പറഞ്ഞിരുന്നത്. എന്നാൽ പരിപാടിയിൽ മുഴുവൻ അദ്ദേഹത്തിന്റെ ഭാര്യയും സി.പി.എം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗവുമായ കെ.പി രമണി പങ്കെടുത്തു. നിലവിൽ കെ.പി. രമണി പാർട്ടി സ്ഥാനങ്ങൾ ഒന്നും രാജിവെച്ചിട്ടില്ല.

ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്ജാണ് ഇരുവരെയും വേദിയിലേക്ക് സ്വീകരിച്ചത്. നിലവിൽ പാർട്ടി സ്ഥാനങ്ങൾ രാജിവയ്ക്കാത്ത സാഹചര്യത്തിൽ കെ.പി രമണിക്കെതിരെ സി.പി.എം നടപടി സ്വീകരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സി.പി.എം പാളയത്തിൽ നിന്നുള്ള പ്രവർത്തകരെ കോൺഗ്രസിൽ എത്തിച്ചതിന്റെ ആശ്വാസത്തിലാണ് കോൺഗ്രസ് നേതൃത്വം. ടി.കെ. ഗോവിന്ദനെ പിന്തുണയ്ക്കുന്ന പ്രവർത്തകരുടെയും ജനങ്ങളുടെയും വോട്ടുകൾ മറ്റ് മണ്ഡലങ്ങളിലും തങ്ങൾക്ക് ലഭിക്കുമെന്ന കണക്കുകൂട്ടലിലാണ് കോൺഗ്രസ് നേതൃത്വം.

മാഷ് പറഞ്ഞെതെല്ലാം ശരിയാണ്. സാഹചര്യത്തിന് അനുസരിച്ച് ഇങ്ങോട്ട് വരാൻ തയാറായി. മാഷ് ഒറ്റപ്പെടുന്നു എന്ന പ്രചാരണമുണ്ടായി. അത് എനിക്ക് സഹിക്കാൻ പറ്റിയില്ല. പാർട്ടി പ്രവർത്തകരോട് ആരോടും സംസാരിച്ചിട്ടില്ല. എനിക്ക് സ്വയം തോന്നിയിട്ട് വന്നതാണ്. പാർട്ടി മാറാൻ ഉദ്ദേശിക്കുന്നില്ല. മെമ്പർഷിപ്പ് പുതുക്കിയില്ലെങ്കിലും അനുഭാവിയായി തുടരും

കെ.പി. രമണി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL