SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.15 AM IST

യു.ഡി.എഫിൽ അശാന്തിയുടെ കാർ മേഘങ്ങൾ

udf

തിരുവനന്തപുരം: ഭരണത്തിലേറി അഞ്ച് മാസം പിന്നിടും മുമ്പേ , യു.ഡി.എഫിൽ അശാന്തിയുടെ കാർമേഖങ്ങൾ പടരുന്നു. മുന്നണി കൺവീനർ അടൂർ പ്രകാശിന്റെ വകയായിരുന്നു ആദ്യ വെടി.പിന്നാലെ, മാസപ്പടിക്കേസിൽ സർക്കാരിന്റെ തണുപ്പൻ സമീപനത്തിലെ അതൃപ്തി മാത്യു കുഴൽനാടൻ എം.എൽ.എയും പ്രകടിപ്പിച്ചു. കൗമുദി ടി.വിയിലെ സ്ട്രെയിറ്റ് ലൈൻ അഭിമുഖത്തിൽ അടൂർ പ്രകാശ് നടത്തിയ ചില പരാമർശങ്ങൾ മന്ത്രി കെ.മുരളീധരൻ ഏറ്റു പിടിച്ചതോടെയാണ് പോരിന് കനം വച്ചത്.ഒരാൾ മുഖ്യമന്ത്രിക്കെതിരെ നിരന്തരം ആരോപണമുന്നയിക്കുന്നുണ്ടെങ്കിൽ കർട്ടന് പിറകിൽ ആരോ ഉണ്ടെന്നാണ് മുരളീധരൻ പറഞ്ഞത്. ആണുങ്ങളുടെ സർക്കാരാണെങ്കിൽ പിണറായിക്കെതിരായ കേസിൽ ഉചിതമായ നടപടിയെടുക്കുമെന്ന മുതിർന്ന നേതാവ് കെ.സുധാകരൻ്റെ പരാമർശത്തെയും മുരളി പരിഹസിച്ചു.

ഇത്തരം പരാമർശങ്ങൾ പാർട്ടിയെ വെട്ടിലാക്കുമെന്ന് മനസിലാക്കിയാവണം, കോൺഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫിന് ഇന്നലെ പറയേണ്ടിവന്നത്. വിലക്ക് എല്ലാവർക്കും ബാധകമാണെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു.

മാസപ്പടി കേസിൽ കുഴൽനാടന്റെ നിലപാടുമായി ഘടകകക്ഷി നേതാവ് കെ.കെ.രമ ഫെയ്സ് ബുക്ക് പോസ്റ്റിട്ടു. ബോർഡ്, കോർപ്പറേഷൻ പുനഃസംഘടന വൈകുന്നതിൽ ചില ഘടകകക്ഷികളും മുഖം വീർപ്പിക്കുന്നു.എല്ലാവരുടെയും ആക്രമണത്തിന്റെ കുന്തമുന മുഖ്യമന്ത്രിയിലേക്കാണ്. മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരാവട്ടെ , വിവാദങ്ങളുടെ സൂത്രധാരനായി സംശയിക്കുന്നത് കെ.സി വേണുഗോപാലിനെയും . സർക്കാർ തീരുമാനങ്ങൾ താൻ അറിയുന്നില്ലെന്ന പരാതി എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയ്ക്ക് കൈമാറിയ ശേഷമാണ്, അടൂർ പ്രകാശ് തന്റെ നിലപാട് ആവർത്തിച്ചത്. ഇത് മറ്റു മാദ്ധ്യമങ്ങളിലും വൈറലായതോടെയാണ് മുരളീധരന്റെ രംഗപ്രവേശം. ൗ'ഞാൻ പാർട്ടി ചട്ടക്കൂടിനുള്ളിൽ നിൽക്കുന്ന പ്രവർത്തകനാണ്. മറ്റു പലരും ഈ ചട്ടക്കൂടിന് പുറത്തു പോയി പാർട്ടി കെട്ടിപ്പടുക്കാൻ ശ്രമിച്ച അവസരത്തിലും കോൺഗ്രസെന്ന പ്രസ്ഥാനത്തിൽ അടിയുറച്ചു നിന്നിട്ടുള്ളയാളാണ് ഞാൻ'. അടൂർ പ്രകാശിന്റെ ഈ പരാമർശമാണ് മുരളീധരനെ ചൊടിപ്പിച്ചത്.

തൊട്ടും തൊടാതെയും

തിരുവഞ്ചൂർ

മാസപ്പടിക്കേസ് വിവാദത്തിൽ പരസ്യ സംവാദത്തിനില്ലെന്ന് പറഞ്ഞ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ , ഉമ്മൻചാണ്ടി നമ്മുടെ ഹൃദയത്തിന്റെ ഭാഗമല്ലേ എന്ന ഒറ്റ വരിയിൽ തന്റെ മനസ് വെളിപ്പെടുത്തി. സർക്കാരിന്റെ നടപടിയിൽ തൻ്റെ നിഗമനവും നിലപാടുx പാർട്ടി ഫോറത്തിൽ പറയുമെന്നായിരുന്നു മാധ്യമങ്ങളോടുള്ള സ്പീക്കറുടെ മറുപടി. മുഖ്യമന്ത്രിയെ പിന്നിൽ നിന്നു കുത്തുന്നവർ അനുഭവങ്ങളിൽ നിന്നു പാഠം പഠിക്കാത്തവരാണെന്ന ഐ.എൻ.ടി.യു.സി സംസ്ഥാന അദ്ധ്യക്ഷൻ ആർ.ചന്ദ്രശേഖരൻ്റെ കുറിപ്പും ശ്രദ്ധേയം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UDF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA