SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.24 AM IST

സ്‌കൂൾ വാർഷികവും യാത്രയയപ്പും 27ന്

school
സ്‌കൂൾ

മട്ടന്നൂർ: പഴശ്ശി ഈസ്റ്റ് എൽ.പി. സ്‌കൂൾ വാർഷികാഘോഷവും യാത്രയയപ്പും 27ന് സ്‌കൂൾ അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകുന്നേരം 5ന് കലാകായിക മത്സര വിജയികൾക്കുള സമ്മാന വിതരണം. 5.30ന് പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ നൃത്തനൃത്ത്യങ്ങൾ, തുടർന്ന് നടക്കുന്ന സാംസ്‌കാരിക, യാത്രയയപ്പ് സമ്മേളനം കെ.കെ ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എൻ. ഷാജിത്ത് അദ്ധ്യക്ഷത വഹിക്കും. മജീഷ്യൻ ഗോപിനാഥ് മുതുകാട് മുഖ്യാതിഥിയാവും. പ്രധാനാദ്ധ്യാപിക പി. നൈന റിപ്പോർട്ട് അവതരിപ്പിക്കും. നഗരസഭ വൈസ് ചെയർപേഴ്സൺ ഒ. പ്രീത എൻഡോവ്‌മെന്റ് വിതരണം ചെയ്യും. വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ പി. ശ്രീനാഥ്, പ്രധാനാദ്ധ്യാപിക പി. നൈന, മുൻ പ്രധാനാദ്ധ്യാപകൻ പി.കെ അനിൽകുമാർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.വി പ്രിജിത്ത്, പി.ടി.എ പ്രസിഡന്റ് കെ. ജ്യോതിഷ് എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL