SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.22 AM IST

അഡ്വ. സണ്ണി ജോസഫ് അയ്യൻകുന്നിൽ

sunny

ഇരിട്ടി :പേരാവൂർ നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.സണ്ണി ജോസഫ് ഇന്നലെ അയ്യൻകുന്ന് പഞ്ചായത്തിൽ പര്യടനത്തിലായിരുന്നു. രാവിലെ തുടിമരത്ത് ആരംഭിച്ച പര്യടന പരിപാടി യു.ഡി.എഫ് നിയോജകമണ്ഡലം ചെയർമാൻ ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.തുടർന്ന് വാണിയപ്പാറ, ചരൾ, കച്ചേരിക്കടവ്, പാലത്തുംകടവ്, മുടിക്കയം, മുടയിരഞ്ഞി, അങ്ങാടിക്കടവ് തുടങ്ങിയ കേന്ദ്രങ്ങളിൽ ഉച്ചയ്ക്ക് മുൻപ് പര്യടനം നടത്തി. അയ്യൻകുന്ന് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബൈക്ക് റാലിയും വാഹന റാലിയും ഉൾപ്പെടെ വൻ പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചത്.ഉച്ചയ്ക്കുശേഷം ഉരുപ്പുംകുറ്റി, ഇന്തുംകരി, വാളത്തോട്, എടപ്പുഴ, കൊട്ടുകപ്പാറ നോർത്ത്, മുണ്ടയാംപറമ്പ്, ആനപ്പന്തി, സെന്റ് ജൂഡ് നഗർ തുടങ്ങിയ സ്ഥലങ്ങളിലൂടെയും പര്യടനത്തിന് ശേഷം കരിക്കോട്ടകരിയിൽ സമാപിച്ചു.സമാപന സമ്മേളനം കെ.സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL