SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

സമൂഹചിത്രാവിഷ്‌കാരം, ശുചിത്വറാലി

art

കാസർകോട്: നഗരസഭ കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജ്ര്രക് ശുചിത്വ മിഷൻ എന്നിവ സമൂഹ ചിത്രാവിഷ്‌കാരവും ശുചിത്വറാലിയും മാലിന്യ മുക്തനവകേരള പ്രതിജ്ഞയും സംഘടിപ്പിച്ചു .ഹരിത ഇലക്ഷൻ ക്യാമ്പയിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. കാസർകോട് പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടന്ന പരിപാടിയിൽ ചിത്രകാരൻമാരായ നാഷണൽ അബ്ദുള്ള, കമലാക്ഷൻ, കാസർകോട് ഗവൺമെന്റ് കോളേജിലെ എൻ.എസ്.എസ് വിദ്യാർത്ഥികൾ, ഹരിതകർമസേന പ്രവർത്തകർ എന്നിവർ ചിത്രങ്ങൾ വരച്ചു. കാസർകോട് നഗരസഭ സെക്രട്ടറി ജി.എസ് അഷീഷ് അധ്യക്ഷത വഹിച്ചു. ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ജയൻ സ്വീപ് നോഡൽ ഓഫീസർ കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ രതീഷ് പിലിക്കോട് നവകേരള കർമ്മ പദ്ധതി ജില്ലാ കോർഡിനേറ്റർ കെ.ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഡപ്യൂട്ടി ജില്ലാ കോർഡിനേറ്റർ മിഥുൻ കൃഷ്ണൻ സ്വാഗതവും ഡോ.സൂരജ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, ART
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL