തിരുവനന്തപുരം: ബേക്കറികളിലൂടെ 15ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽപനയ്ക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥനെതിരെ നടപടി. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറെ തൽസ്ഥാനത്ത് നിന്ന് മാറ്റിനിർത്തും. സംഭവത്തിൽ എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിനോട് എക്സൈസ് മന്ത്രി എം ലിജു അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. പിന്നാലെയാണ് നടപടി.
മദ്യനയവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുമ്പോൾ തന്നെ അറിയിക്കാത്തത് വീഴ്ചയാണെന്ന് എക്സൈസ് മന്ത്രി എം ലിജു പറഞ്ഞു. വിൽപനയെക്കുറിച്ച് സർക്കാർ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. ബേക്കറികൾവഴി വിൽപന നടത്തുന്നതിനുള്ള ലൈസൻസ് സർക്കാർ റദ്ദാക്കും. ഇതിനായി നിയമോപദേശം തേടാൻ നികുതിസെക്രട്ടറിക്ക് മന്ത്രി എം ലിജു നിർദേശം നൽകി. ഉദ്യോഗസ്ഥതലത്തിൽ ഇത്തരത്തിൽ നയപരമായൊരു തീരുമാനം എടുക്കുമ്പോൾ അത് സർക്കാരിനെ അറിയിക്കണമായിരുന്നെന്ന് മന്ത്രി വിമർശിച്ചു. മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യത്തെക്കുറിച്ച് അറിഞ്ഞതെന്നും മന്ത്രി വ്യക്തമാക്കി.
'ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽക്കുന്ന കാര്യം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. അപ്പോൾതന്നെ അടിയന്തരമായി സംസ്ഥാന എക്സൈസ് കമ്മീഷണറോട് റിപ്പോർട്ട് തേടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കേരളത്തിലെ അബ്കാരി നിയമങ്ങളിൽ ഭേദഗതി വരുത്തി ഹോർട്ടിവൈൻസ് വിൽപന നടത്തുന്നതിനുള്ള ചട്ടങ്ങളുൾപ്പെടെ രൂപീകരിച്ചിരുന്നു. എന്നാൽ കടകളിലൂടെയും ബേക്കറികളിലൂടെ ഹോർട്ടി വൈൻ വിൽക്കുന്ന കാര്യത്തിൽ സർക്കാരിന് ആശങ്കയുണ്ട്. പുതിയ എക്സൈസ് കമ്മീഷണർ ചുമതലയേറ്റെടുത്ത് രണ്ട് ദിവസത്തിനകമാണ് ഈ ഓർഡർ വന്നത്. സാങ്കേതികമായി ആ ഫയൽ മന്ത്രിയുടെ മുന്നിൽ വരണമെന്നില്ല. എന്നാൽ, മന്ത്രിയെ ഉൾപ്പെടെ അറിയിച്ചിട്ടുവേണമായിരുന്നു ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ'- മന്ത്രി പ്രതികരിച്ചു.
The Kerala government is initiating action against an Excise Deputy Commissioner who reportedly granted permission to sell horti wine with 15% alcohol content through bakeries. Excise Minister M. Liju sought an urgent report from Excise Commissioner Sambashiva Rao after learning about the decision through the media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |