SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

എ.കെ.ജി കുടീരത്തിൽ പുഷ്പാർച്ചന നടത്തി എൻ.ഡി.എ സ്ഥാനാർത്ഥി

ranjith

ധർമടം: ധർമ്മടം മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥി കെ.രഞ്ജിത്ത് പെരളശ്ശേരിയിലെ എ.കെ.ജി സ്മാരകം സന്ദർശിച്ച് പുഷ്പാർച്ചന നടത്തിയത് വിവാദത്തിന് തിരികൊളുത്തി. ജനസമ്പർക്ക വാഹന യാത്രയ്ക്കിടെ നടത്തിയ സന്ദർശനത്തിനെതിരെ സി.പി.എം നേതൃത്വം രംഗത്തെത്തി.
കമ്മ്യൂണിസ്റ്റ് കോട്ടയായ പെരളശ്ശേരിയിൽ ഇടതുരാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അടിത്തറ പാകിയ നേതാവിന്റെ സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിക്കാൻ എൻ.ഡി.എ സ്ഥാനാർത്ഥി എത്തുകയായിരുന്നു. സാമൂഹിക നേതാക്കൾക്ക് അർഹിക്കുന്ന ആദരവ് രേഖപ്പെടുത്തുകയും ഏതു വിഭാഗം ജനങ്ങളുമായും അടുത്തിടപഴകുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഈ നടപടിക്ക് പിന്നിലെന്ന് സ്ഥാനാർത്ഥി കെ. രഞ്ജിത്ത് വ്യക്തമാക്കി.

അതേ സമയം പെരളശ്ശേരി എ.കെ.ജി കുടീരത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി പുഷ്പാർച്ചന നടത്തിയത് പ്രായശ്ചിതത്വത്തിന് വേണ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.വി.ജയരാജൻ പറഞ്ഞു.1971ലെ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസും ജനസംഘവും ഒന്നിച്ചായിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL