SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.26 AM IST

ഫയർ സർവ്വീസ് വാരാചരണം

fire
ലഘുലേഖ വിതരണത്തിന്റെ ഉദ്ഘാടനം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.യു. വിജയകുമാർ നിർവഹിക്കുന്നു

പയ്യന്നൂർ: ഫയർ സർവീസ് വാരാചരണത്തിന് പയ്യന്നൂർ അഗ്നിരക്ഷാ നിലയത്തിൽ തുടക്കമായി. സ്റ്റേഷൻ ഓഫീസർ സി.പി രാജേഷ് പതാക ഉയർത്തി. പ്രചാരണ റാലി, ബോധവൽക്കരണ ലഘുലേഖ വിതരണം എന്നിവ ഉണ്ടായി. പഴയ ബസ് സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ ലഘുലേഖ വിതരണത്തിന്റെ ഉദ്ഘാടനം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് കെ.യു. വിജയകുമാർ നിർവഹിച്ചു. ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ പ്രവർത്തകൻ കെ. ബവിത്ത് ലഘുലേഖ ഏറ്റുവാങ്ങി. 1944-ൽ മുംബൈയിലെ വിക്ടോറിയ തുറമുഖത്തുണ്ടായ തീപിടുത്തത്തിൽ വീരമൃത്യു വരിച്ച അഗ്നിശമന സേനാംഗങ്ങളുടെ സ്മരണാർത്ഥമാണ് ഏപ്രിൽ 14 ദേശീയ ഫയർ സർവീസ് ദിനമായി ആചരിച്ചു വരുന്നത്. “സുരക്ഷിത വിദ്യാലയം, സുരക്ഷിത ആതുരാലയം, അഗ്നി സുരക്ഷയെക്കുറിച്ച് ജാഗ്രതയുള്ള സമൂഹം, അഗ്നി പ്രതിരോധത്തിനായി ഒരുമിച്ച്” എന്നതാണ് ഈ വർഷത്തെ പ്രമേയം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL