SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

വി. കുഞ്ഞികൃഷ്ണൻ

kunchi
വി. കുഞ്ഞികൃഷ്ണൻ

സി.പി.എം മുൻ ജില്ലാകമ്മിറ്റിയംഗം. സിറ്റിംഗ് എം.എൽ.എ ടി.ഐ മദുസൂദനനെതിരേ യു.ഡി.എഫ് പിന്തുണയോടെ സ്വതന്ത്രനായി മത്സരിച്ചാണ് വിജയിച്ചത്. 7487 വോട്ടിന്റെ ഭൂരിപക്ഷം നേടി. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ പ്രവർത്തന രംഗത്തേക്ക്. ഏറെക്കാലം വിവിധ സഹകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തു. സഹകരണ സ്ഥാപന ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നു. പയ്യന്നൂർ കോ -ഓപ്പറേറ്റീവ് റൂറൽ ബാങ്കിൽ നിന്നാണ് വിരമിച്ചത്. സഹകരണ മേഖലയിലെ വിവിധ സർക്കുലറുകൾ ക്രോഡീകരിച്ച് പുസ്തകം പുറത്തിറക്കി. പയ്യന്നൂരിലെ സി.പി.എമ്മിലെ ഫണ്ട് തിരിമറി വിവാദവുമായി ബന്ധപ്പെട്ട് സി.പി.എം പുറത്താക്കി. നേതൃത്വത്തെ അണികൾ തിരുത്തണം എന്ന പുസ്തകവും പുറത്തിറക്കി. കോമളവല്ലിയാണ് ഭാര്യ. കോടതി ജീവനക്കാരിയായ കല, അദ്ധ്യാപികയായ കാവ്യ മക്കളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL