
തിരുവനന്തപുരം:പുതിയ വോട്ടർമാരെയും വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരെയും ഉൾപ്പെടുത്തുന്നതിനായി പ്രത്യേകപ്രചാരണ യജ്ഞം ആരംഭിച്ചു.
എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും മുഴുവൻ വോട്ടർമാരെയും ഉൾപ്പെടുത്തുന്നതിനായാണ് യജ്ഞം. 31വരെ വില്ലേജ് ഓഫീസുകളിൽ ഹെൽപ്പ് ഡെസ്കുണ്ടാകും. വോട്ടർപട്ടികയുമായി ബന്ധപ്പെട്ട് പരാതികളോ, ഫോറം6 സമർപ്പിക്കുന്നതിന് സഹായമോ ആവശ്യമുണ്ടെങ്കിൽ ഡെസ്കിൽ ബന്ധപ്പെടാം. 1950 എന്ന ഹെൽപ്പ് ലൈൻ നമ്പറുമുണ്ട്.
പുതിയ വോട്ടർമാർക്കോ മുമ്പ് ഒഴിവാക്കപ്പെട്ടുപോയ വോട്ടർമാർക്കോ പട്ടികയിൽ പേര് ചേർക്കുന്നതിനായി ഫോറം6 ഉപയോഗിച്ച് അപേക്ഷിക്കാം. വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിനെതിരെയുള്ള ആക്ഷേപങ്ങൾക്കും നിലവിലുള്ള പേര് ഒഴിവാക്കുന്നതിനും ഫോറം7 ഉപയോഗിച്ച് അപേക്ഷിക്കാം. സ്ഥലം മാറ്റുന്നതിനും വോട്ടർപട്ടികയിൽ തിരുത്തുന്നതിനും പുതിയ തിരിച്ചറിയൽ കാർഡിനും ഭിന്നശേഷിക്കാരായി രേഖപ്പെടുത്തുന്നതിനും ഫോറം8 ഉപയോഗിക്കാം. അർഹരായവർ വോട്ടർപട്ടികയിൽ നിന്ന് പുറത്താകരുത് എന്ന ലക്ഷ്യത്തിനായി പ്രചാരണം തുടരുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ കാര്യാലയം അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |