SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

ടി.ഒ മോഹനൻ

to-mohanan-
അഡ്വ.ടി.ഒ മോഹനന്‍

2016ലും 2021ലും കൈവിട്ട കണ്ണൂർ മണ്ഡലം അഡ്വ. ടി.ഒ മോഹനനിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചു.
കണ്ണൂർ കോർപറേഷൻ മുൻ മേയറായിരുന്ന മോഹനൻ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് കടന്നുവരുന്നത്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി ജനറൽ സെക്രട്ടറി, കെ.പി.സി.സി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. കണ്ണൂർ, തലശ്ശേരി കോടതികളിൽ അഭിഭാഷകനായിരുന്നു. 2010 ൽ നഗരസഭ വൈസ് ചെയർമാനും, 2015ൽ കോർപറേഷൻ സ്ഥിരസമിതി അദ്ധ്യക്ഷനായി. 2020 മുതൽ മൂന്ന് വർഷം കോർപറേഷൻ മേയറായി. ഭാര്യ: വി.ആർ പ്രീത (മട്ടന്നൂർ എച്ച്.എസ്.എസ് അധ്യാപിക). മക്കൾ: അമൽ മോഹനൻ, അനഘ മോഹനൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL