SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.49 AM IST

പി.കെ. പ്രവീൺ

ph-1
പി.കെ.പ്രവീൺ

രാഷ്ട്രീയ ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറിയായ പി.കെ. പ്രവീൺ ഇത് ആദ്യമായാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. രണ്ടു തവണ പാനൂർ പഞ്ചായത്ത് അംഗമായി. വിദ്യാത്ഥി, യുവജന പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിൽ സജീവമായി. കേരഫെഡ്, കേരള ഓട്ടോമൊബൈൽ ഡയറക്ടറായി പ്രവർത്തിക്കുന്നു.15 വർഷമായി പാനൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റാണ്. യുവജനതാദൾ സംസ്ഥാന പ്രസിഡന്റായിരുന്നു. കൊളവല്ലൂർ പി.ആർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂൾ റിട്ട. അദ്ധ്യാപകനാണ്. ചരിത്രത്തിൽ എം.എ. ശ്രീനാരായണ ദർശനങ്ങളിൽ എം ഫിൽ. സോഷ്യലിസ്റ്റ് നേതാവും മുൻമന്ത്രിയുയിരുന്ന പി.ആർ. കുറുപ്പിന്റെ മകൻ പരേതനായ കെ.പി. ദിവാകരന്റെ മകനാണ്. നിലവിലെ കൂത്തുപറമ്പ് എം.എൽ.എ കെ.പി. മോഹനന്റെ സഹോദരന്റെ മകനാണ്. ഭാര്യ: ഗീതാഞ്ജലി പ്രവീൺ. മകൾ: അനഘ പ്രവീൺ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL