SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.54 AM IST

സണ്ണി ജോസഫ്

p-2
സണ്ണി ജോസഫ്

കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് പേരാവൂരിൽ നിന്നും നാലാം തവണയാണ് ജയിച്ചു കയറുന്നത്. 2011, 2016, 2021 എന്നീ വർഷങ്ങളിൽ ഇവിടെ നിന്ന് വിജയിച്ചു. ഉളിക്കൽ പുറവയൽ സ്വദേശി. ഇരിട്ടി തന്തോട് താമസം. സ്‌കൂൾ, കോളജ് പഠനകാലത്ത് വിദ്യാർത്ഥി പ്രസ്ഥാനത്തിൽ സജീവമായിരുന്നു. കണ്ണൂർ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ, ജില്ലാ പഞ്ചായത്തംഗം, ഉളിക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്, തലശ്ശേരി താലൂക്ക് കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ കോടതികളിൽ അഭിഭാഷകനായിരുന്നു. നിയമസഭ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയർമാനാണ്. കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗമാണ്. ഭാര്യ: എൽസി ജോസഫ്. മക്കൾ: ആഷ റോസ്, ഡോ. അഞ്ജു റോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL