
കാഞ്ഞങ്ങാട്: കെ.ജി.ഒ.എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനാചരണവും മുൻകാല പ്രവർത്തകരുടെ സംഗമവും സംഘടിപ്പിച്ചു. ഹോസ്ദുർഗ് ബാങ്ക് ഹാളിൽ എൽ.ഡി.എഫ് ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു കെ.ജി.ഒ. എ ജില്ലാ വൈസ് പ്രസിഡന്റ് പി.വി.ആർജിത അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.വി.രാഘവൻ, സുധീഷ് കുമാർ , മുൻകാല നേതാക്കളായ വി.ചന്ദ്രൻ, സുധാകരൻ , കെ.രവീന്ദ്രൻ, എ.വി.പ്രഭാകരൻ, സുബ്രഹ്മണ്യൻ മാസ്റ്റർ, രമാവതി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി മധു കരിമ്പിൽ സ്വാഗതവും ജില്ലാ ട്രഷറർ വൈശാഖ് ബാലൻ നന്ദിയും പറഞ്ഞു. കെ.ജി.ഒ.എ വജ്രജൂബിലി സമ്മേളന വിളംബരമായി ജില്ലയിൽ പതാക ദിനം ആചരിച്ചു. ജില്ലാ തല ഉദ്ഘാടനം സംസ്ഥാന കമ്മറ്റി അംഗം കെ.വി.രാഘവൻ കാസർകോട് പി.ഡബ്ല്യു.ഡി കോംപ്ലക്സിൽ നിർവഹിച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |