SignIn
Kerala Kaumudi Online
Sunday, 12 July 2026 5.08 AM IST

പ്ലസ് വൺ അപേക്ഷ ഇന്നുമുതൽ: സീറ്റുറപ്പെന്ന് അധികൃതർ

plus-1
പ്ലസ് വൺ അപേക്ഷ

ക​ണ്ണൂ​ർ: പ്ല​സ്‌ വ​ൺ കോഴ്സുകൾക്ക് അപേക്ഷ സ്വീകരണം ഇന്ന് ആരംഭിക്കാനിരിക്കെ ജി​ല്ല​യി​ൽ സീ​റ്റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വി​ല്ലെന്നും യോ​ഗ്യ​രാ​യ എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​നം ഉ​റ​പ്പാക്കു​മെ​ന്നും അ​ധി​കൃ​ത​ർ.

കേരള സിലബസിൽ ഈ വർഷം ജില്ലയിൽ 34,778 വിദ്യാർത്ഥികൾ തുടർ പഠന യോഗ്യത നേടിയിട്ടുണ്ട്. ഇവർക്കായി 155 ഹയർ സെക്കൻഡറി സ്കൂളുകളിലായി 36,615 സീറ്റുകൾ ലഭ്യമാണ്. ഇതിനുപുറമേ വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ 1,590 സീറ്റുകൾ കൂടി ഉണ്ട്. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സിലബസുകളിൽ പഠിച്ച് പ്ലസ് വണ്ണിലേക്ക് മാറുന്ന വിദ്യാർത്ഥികൾക്കും പ്രവേശനം ലഭ്യമാകും. സർക്കാർ സ്കൂളുകളിൽ 20,985 സീറ്റുകളും എയ്ഡഡ് സ്കൂളുകളിൽ 13,080 സീറ്റുകളും അൺ എയ്ഡഡ് സ്കൂളുകളിൽ 2,450 സീറ്റുകളും ഉൾപ്പെടെയാണ് ഈ സംഖ്യ.

ഇതിനുപുറമേ പോളിടെക്നിക്, ഐ.ടി.ഐ കോഴ്സുകളിലും അധിക സീറ്റുകൾ ലഭ്യമാണ്. ഈ വർഷം ജില്ലയിൽ 3,122 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 5,997 ആയിരുന്നുവെന്നത് ശ്രദ്ധേയമാണ്. വൊക്കേഷണൽ ഹയർ സെക്കൻഡറി സൗകര്യം തളിപ്പറമ്പ്, കുറുമാത്തൂർ, അഴീക്കൽ, ചെറുകുന്ന്, തോട്ടട, കണ്ണൂർ, കണ്ണൂർ ഗേൾസ്, കല്യാശേരി, പരിയാരം, പയ്യന്നൂർ, കതിരൂർ, മാടായി, ചിറക്കര, കൊടുവള്ളി, എടയന്നൂർ, നെരുവമ്പ്രം, പുളിങ്ങോം, കാർത്തികപുരം, കടവത്തൂർ എന്നിവിടങ്ങളിൽ ലഭ്യമാണ്. തോട്ടട, കല്യാശേരി, പയ്യന്നൂർ, മട്ടന്നൂർ എന്നിവിടങ്ങളിൽ പോളിടെക്നിക് കോളേജുകളും പ്രവർത്തിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, PLUSONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL