
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിന് സ്‌പോർട്സ് ക്വാട്ടയിൽ സീറ്റുണ്ടായിട്ടും അപേക്ഷകർ കുറവ്. സ്‌പോർട്സ് ക്വാട്ടയിലുള്ള സപ്ലിമെന്ററി അലോട്ട്‌മെന്റ് പട്ടിക പുറത്തുവരുമ്പോൾ ഒഴിഞ്ഞുകിടക്കുന്നത് 3514 സീറ്റുകളാണ്.
ആകെ 351 പേർക്കാണ് സ്‌പോർട്സ് ക്വാട്ടയിൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ചത്. അലോട്ട്‌മെന്റിന്റെ അടിസ്ഥാനത്തിൽ പ്ലസ് വൺ പ്രവേശനം തുടങ്ങി. ഇന്ന് വൈകുന്നേരം 4 വരെ പ്രവേശനം നേടാം. 3865 സീറ്റുകൾ സ്‌പോർട്സ് ക്വാട്ടയിലുണ്ടെങ്കിലും യോഗ്യരായ 387 അപേക്ഷകർ മാത്രമാണ് സപ്ലിമെന്ററി അലോട്ട്‌മെന്റിനുണ്ടായിരുന്നത്. സപ്ലിമെന്ററി അലോട്ട്‌മെന്റിന് ശേഷം എല്ലാ ജില്ലകളിലുമായി
3514 സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നത്-401 സീറ്റുകൾ. അലോട്ട്‌മെന്റ് ലഭിച്ച എല്ലാവരും പ്രവേശനം നേടണമെന്നും സ്‌പോർട്സ് ക്വാട്ടയിലെ അവസാന അലോട്ട്‌മെന്റാണിതെന്നും ഹയർ സെക്കൻഡറി ജോയിന്റ് രജിസ്ട്രാർ അറിയിച്ചു. ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ ജനറൽ സീറ്റുകളായി കണക്കാക്കി അടുത്ത സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഉൾപ്പെടുത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |