
കണ്ണൂർ:തിരുവനന്തപുരത്തിന് പിന്നാലെ കണ്ണൂർ കോർപ്പറേഷനിലും സത്യപ്രതിജ്ഞാവിവാദം.18 യു.ഡി.എഫ് കൗൺസിലർമാരുടെയും ഒരു എസ്.ഡി.പി.ഐ കൗൺസിലറുടെയും സത്യപ്രതിജ്ഞ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ് കുമാർ ജില്ല കളക്ടർക്ക് പരാതി നൽകി.മുസ്ലീം ലീഗ്,കോൺഗ്രസ് അംഗങ്ങളായ 18പേരും എസ്.ഡി.പി.ഐ കൗൺസിലറും അള്ളാഹുവിന്റെ നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.ഇത് നിയമപരമല്ലെന്നും നിയമം അനുശാസിക്കാത്ത വാക്കുകളോ വ്യവസ്ഥകളോ ഉൾപ്പെടുത്തി സത്യപ്രതിജ്ഞ നടത്തുന്നത് പരിശോധിക്കേണ്ടതാണെന്നും പരാതിയിൽ പറയുന്നു.തിരുവനന്തപുരം കോർപ്പറേഷനിൽ സ്വീകരിച്ച അതേ നടപടി കണ്ണൂരിലും ബാധകമാണെന്നാണും ബി.ജെ.പി ചൂണ്ടിക്കാട്ടി .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |