SignIn
Kerala Kaumudi Online
Tuesday, 26 May 2026 2.21 AM IST

പാൽച്ചുരത്ത് ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

palchuram

കൊട്ടിയൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവത്തോടനുബന്ധിച്ച് കൊട്ടിയൂർ- പാൽച്ചുരം - ബോയ്സ് ടൗൺ റോഡിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.ഇരുപത്തിയെട്ടു മുതൽ ജൂൺ 24 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. കൊട്ടിയൂർ വഴി മാനന്തവാടി ഭാഗങ്ങളിലേക്ക് പോകുന്ന ചരക്കു വാഹനങ്ങൾ നെടുംപൊയിൽ - പേര്യ ചുരം വഴി സർവീസ് നടത്തണം. അതോടൊപ്പം തന്നെ വയനാട് ഭാഗത്തു നിന്നും കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങൾ പാൽച്ചുരം വഴി കൊട്ടിയൂരിലെത്തി തിരിച്ച് നെടുംപൊയിൽ പേരു ചുരം വഴി കടന്നുപോകണം. വയനാട് ഭാഗത്തുനിന്നും ഇരിട്ടി, പേരാവൂർ, കണ്ണൂർ ഭാഗങ്ങളിലേക്ക് വരുന്ന വാഹനങ്ങൾ പേര്യ ചുരം നെടുംപൊയിൽ വഴി സർവീസ് നടത്തണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഉത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് ഇത്തരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL