SignIn
Kerala Kaumudi Online
Saturday, 11 July 2026 3.07 AM IST

നഗരസഭ സി.ഡി.എസ് ചക്ക ഫെസ്റ്റ്

chakka-fest

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ,​കുടുംബശ്രീ ഡി.സി.എസ് സെക്കൻഡ് എന്നിവർ സംയുക്തമായി ചക്ക ഫസ്റ്റ് പ്രദർശനവും വിപണനവും, മത്സരവും നടത്തി.ടൗൺഹാളിൽ നടന്ന ചക്ക ഫെസ്റ്റ് നഗരസഭ നഗരസഭാ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്തു .ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ എം.സുമതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ലത ബാലകൃഷ്ണൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ എം.പി ജാഫർ, ഫൗസിയ ഷെരീഫ്, പി.പ്രഭ, എൻ.വി.ദിവാകരൻ, കെ. നിമിഷ,ഇ.ടി.ശ്രീവിദ്യ,എം.ശ്രീഷ്മ, എം.സുമ, കെ.ഷീബ എന്നിവർ സംസാരിച്ചു. എം.പുഷ്പലത സ്വാഗതവും പി.വി രത്നാവതി നന്ദിയും പറഞ്ഞു. മത്സരത്തിൽ പി.കെ.തസ്ലീന ഒന്നാം സ്ഥാനവും, പി.കെ.സാജിത രണ്ടാം സ്ഥാനവും, എം.സലീല മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് നഗരസഭ സെക്രട്ടറി കെ.എം.ഗിരീഷ് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.സുമതി എന്നിവർ ക്യാഷ് അവാർഡും ഉപഹാരവും നൽകി. .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL