കണിച്ചാർ: ഏലപ്പീടിക അനുഗ്രഹ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏലപ്പീടിക ഏഴാം വാർഡിൽ നിന്നും ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് ഉന്നതവിജയം നേടിയ പത്തൊൻപത് കുട്ടികളെ ആദരിച്ചു. വായനശാല പ്രസിഡന്റ് ഒ.എ. ജോബിന്റെ അദ്ധ്യക്ഷതയിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ മിനി സെബാസ്റ്റ്യൻ ഉദ്ഘാടനം നിർവ്വഹിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്ത ചടങ്ങിൽ എസ്.എസ്.എൽ.സി വിജയികൾക്കുള്ള ഉപഹാര സമർപ്പണം വാർഡ് മെമ്പർ നിർവഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത ഏലപ്പീടിക സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി ഫാദർ സെബാസ്റ്റ്യൻ കീഴേത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. വായനശാല സെക്രട്ടറി ജിമ്മി അബ്രാഹം, പി.വി സെബാസ്റ്റ്യൻ, സനോജ് ലാസർ, വി.ആർ അശോകൻ, എ.കെ സിജിമോൾ, മല്ലിക പൗലോസ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |