SignIn
Kerala Kaumudi Online
Thursday, 29 October 2026 12.29 AM IST

അടിമാലി ഉപജില്ലാ കലോത്സവം എസ്.എൻ.ഡി.പി സ്കൂളിൽ

അടിമാലി: ഉപജില്ലാ കലോത്സവം നവംബർ 4, 5, 6, 7 തീയതികളിൽ അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 67 സ്‌കൂളുകളിൽ നിന്നായി നാലായിരത്തോളം കലാപ്രതിഭകൾ പങ്കെടുക്കും. കലോത്സവം തക്ഷ 2k26 ഏഴു സ്റ്റേജുകളിലായാണ് സജ്ജീകരിച്ചിരിക്കുന്നത്. നവംബർ രണ്ടിന് സ്വാഗത സംഘം രൂപീകരിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മോഹനൻ നായർ (ചെയർമാൻ), ഹയർസെക്കൻഡറി പ്രിൻസിപ്പൽ കെ.എസ്. ശോഭ (കൺവീനർ), വൊക്കേഷണൽ ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം.എസ്. അജി (പ്രോഗ്രാം കമ്മിറ്റി കൺവീന‌ർ), അടിമാലി എ.ഇ.ഒ ആനിയമ്മ ജോർജ് (ട്രഷറർ) എന്നിവരടങ്ങിയ കലോത്സവ കമ്മിറ്റി തിരഞ്ഞെടുത്തു. അഞ്ചിന് നടക്കുന്ന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. കലോത്സവ സമ്മേളന ഉദ്ഘാടനം സിനിമാതാരം ദേവനന്ദ ജിബിൻ നിർവഹിക്കും. എഫ്. രാജ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. നാലിന് രചനാ മത്സരങ്ങളും മറ്റ് ദിവസങ്ങളിൽ സ്റ്റേജ് മത്സരങ്ങളും നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, KALOSAVAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL