SignIn
Kerala Kaumudi Online
Thursday, 29 October 2026 3.08 AM IST

അധികൃതരുടെ മെല്ലെപ്പോക്ക് കരാറുകാർ കൈയൊഴിഞ്ഞു ജൽജീവൻ പണികൾ നിലച്ചു

news
ജൽജീവൻ പദ്ധതി

പത്തനംതിട്ട: വീടുകളിൽ വെള്ളം എത്തിക്കുന്നതിന് ആരംഭിച്ച ജൽജീവൻ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചു. തുക ലഭിക്കാത്തതിനെ തുടർന്ന് കരാറുകാർ പണി നിറുത്തിയിരിക്കുകയാണ്. 2024ആഗസ്റ്റിന് ശേഷം പുതിയ അപേക്ഷകളിൽ നടപടി എടുത്തിട്ടില്ല. തുടങ്ങിവച്ച പദ്ധതികൾ മെല്ലപ്പൊക്ക് കാരണം ഈ വർഷം തീരില്ല. ജില്ലയിൽ മൂന്ന് പഞ്ചായത്തുകളിൽ മാത്രമാണ് 100 ശതമാനം പണികളും പൂർത്തിയായത്. പദ്ധതി ചെലവിന്റെ 50 ശതമാനം കേന്ദ്ര വിഹിതവും 25 ശതമാനം സംസ്ഥാന വിഹിതവും 15 ശതമാനം പഞ്ചായത്തുകളും 10ശതമാനം ഗുണഭോക്താക്കളുമാണ് വഹിക്കേണ്ടത്. പഞ്ചായത്തുകളുടെയും ഗുണഭോക്താക്കളുടെയും വിഹിതം സംസ്ഥാന സർക്കാർ തന്നെയാണ് നൽകുന്നത്. കളക്ടർ ചെയർമാനായ സമിതിയാണ് ജില്ലകളിലെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. പദ്ധതി ന‌ടപ്പായിരുന്നെങ്കിൽ ജില്ലയിൽ മഴക്കാലത്തും ജല ക്ഷാമം നേരിടും ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തുമായിരുന്നു. മലയോര മേഖലയിലെ പഞ്ചായത്തുകളിൽ പൈപ്പി‌ടൽ ജോലികൾ 40 ശതമാനത്തിൽ താഴെയാണ് പൂർത്തിയായത്. ടാങ്കുകളും ജലശുദ്ധീകരണ പ്ളാന്റുകളും സ്ഥാപിക്കാനുള്ള കരാർ നൽകിയിട്ടില്ല. ഇതുവരെയുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ തുക ലഭിക്കാതെ പുതിയ ടെൻഡറുകൾ ഏറ്റെടുക്കില്ലെന്ന് കരാറുകാർ പറയുന്നു. ആഗസ്റ്റ് മാസം മുതലുള്ള തുകയാണ് കരാറുകാർക്ക് ലഭിക്കാനുള്ളത്.

@ നിർമ്മാണം പൂർത്തിയായ പഞ്ചായത്തുകൾ

വള്ളിക്കോട്, നെടുമ്പ്രം, അയിരൂർ

@ ജില്ലയിലെ പദ്ധതികൾ

ആകെ 361

പൂർത്തിയായത് 214

പുരോഗമിക്കുന്നത് 86

ടെൻഡർ ചെയ്യാനുള്ളത് 61

@ പദ്ധതി നിലച്ചതിന്റെ കാരണങ്ങൾ

1. കരാറുകാരുടെ കുടിശിക തീർക്കാത്തത്

2. കേന്ദ്ര ഫണ്ട് ലഭിക്കാത്തത്

3. സ്ഥലം ഏറ്റെടുപ്പിലെ തടസം

4. ജലശുദ്ധീകരണ പ്ളാന്റുകൾ സ്ഥാപിക്കാത്തത്

5. ആസൂത്രണത്തിലെ പിഴവ്.

.................................................

ഈ വർഷം നോക്കണ്ട !

.................................................

''കരാറുകാർക്ക് കുടിശിക കൊടുത്തു തീർക്കാനുണ്ട്. പണം ലഭിക്കുന്ന മുറയ്ക്ക് അനുവദിക്കും. പദ്ധതിയുടെ പണികൾ ജില്ലയിൽ ഇപ്പോൾ നടക്കുന്നില്ല.

(ജൽജീവൻ മിഷൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL