SignIn
Kerala Kaumudi Online
Thursday, 29 October 2026 1.30 AM IST

'രംഗോത്സവ് 2026' 30, 31 തീയതികളിൽ

photo

തൃശൂർ: സംസ്ഥാനത്തെ ഐ.സി.എസ്.ഇ, ഐ.എസ്.സി സ്‌കൂളുകളുടെ സംസ്ഥാനതല കലോത്സവമായ എ.എസ്.ഐ.എസ്.സി കൾച്ചറൽ ഫെസ്റ്റ് 'രംഗോത്സവ് 2026' 30, 31 തീയതികളിൽ മണ്ണുത്തി ഡോൺ ബോസ്‌കോ സെൻട്രൽ സ്‌കൂളിൽ നടക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി 170 സ്‌കൂളുകളിൽ നിന്നുള്ള 2500 ഓളം വിദ്യാർത്ഥികൾ പങ്കെടുക്കും. 30ന് രാവിലെ 10.30ന് അഡ്വ. കെ. രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ഒഫ് ഐ.സി.എസ്.ഇ, ഐ.എസ്.സി സ്‌കൂൾസ് കേരള റീജ്യയന്റെ ആഭിമുഖ്യത്തിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ഫാ. ഷിനോ കളപ്പുരയ്ക്കൽ, ഫാ. വിപിൻ ഏലമ്പാശേരിൽ, ലിജി ആനന്ദ്, അനു മനോജ്, ലെറ്റി ആന്റോ എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL