
പാലക്കാട്: ഐ.സി.ഡി.എസ് പ്രൊജക്ട് കൊല്ലങ്കോടും കൊടുവായൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച അങ്കണവാടി കലോത്സവം കൊടുവായൂർ രാജാക്കുട്ടി ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ്പ്രസിഡന്റ് രജിത ദിലീപ് അദ്ധ്യക്ഷയായി. വികസനകാര്യസ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.ജയപ്രകാശ്, ക്ഷേമകാര്യസ്ഥിരം സമിതി അദ്ധ്യക്ഷ പ്രിയ സുരേഷ്, ആരോഗ്യ വിദ്യാഭ്യാസസ്ഥിരം സമിതി അദ്ധ്യക്ഷൻ എൻ.അബ്ബാസ്, വാർഡ് മെമ്പർമാർ എന്നിവർ സംസാരിച്ചു. 22 അങ്കണവാടികളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |