SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.37 AM IST

കാടുകൾ വെട്ടിത്തെളിച്ചു

ysmen
ശുചീകരണ പ്രവൃത്തി ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ ഉദ്ഘാടനം ചെയ്തപ്പോൾ.

പയ്യാവൂർ: വൈസ്‌മെൻ ഇന്റർനാഷണൽ കുടിയാന്മല ക്ലബിന്റെ ആഭിമുഖ്യത്തിൽ കുടിയാന്മല ചെമ്പേരി പി.ഡബ്ല്യു.ഡി റോഡിൽ
കൊക്കമുള്ള് മുതൽ ഡാം സ്റ്റോപ്പ് വരെയുള്ള ഭാഗത്ത് റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാടുകൾ വെട്ടിത്തെളിച്ചും റോഡിലേക്ക് വളർന്ന മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നീക്കിയും സുരക്ഷിതമാക്കി. കയറ്റവും വളവുകളും നിറഞ്ഞ റോഡിൽ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുന്നതിനും കാൽനട യാത്രക്കാർക്കും തടസവും വളരെ അപകടകരവുമായിരുന്നു. ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് പരത്തനാൽ ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ജിമ്മി ആയിത്തമറ്റം അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി സിജോ കണ്ണേഴത്ത്, പ്രോഗ്രാം ഡയറക്ടർ ബേബി വട്ടക്കുന്നേൽ, ട്രഷറർ ജോബിൻസ് കണ്ണേഴത്ത്, ജോസ് മുണ്ടാമ്പള്ളി, വാർഡ് മെമ്പർ ഷീജ ജെയിംസ് തട്ടാപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
വിനോദ് കാപ്പിൽ, ബിനു അനന്തക്കാട്ട്, ബിനു ഇളങ്കുന്നത്തുപുഴ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL