SignIn
Kerala Kaumudi Online
Wednesday, 10 June 2026 2.37 AM IST

സംസ്ഥാന ജേർണലിസ്റ്റ് വോളി: കണ്ണൂർ പ്രസ് ക്ലബ്ബ് കിരീടം നിലനിർത്തി

volly
സംസ്ഥാന ജേർണലിസ്റ്റ് വോളിബോൾ ടൂർണമെന്റ് ജേതാക്കളായ കണ്ണൂർ പ്രസ് ക്ലബ് ടീമിന് അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ ട്രോഫി സമ്മാനിക്കുന്നു

കണ്ണൂർ: കണ്ണൂർ പ്രസ് ക്ലബ്ബ് തുളസി ഭാസ്‌കരൻ സ്മാരക ആസ്റ്റർ മിമ്സ് ഏഴാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിബോൾ ടൂർണമെന്റിന് ആവേശകരമായ സമാപനം. കണ്ണൂർ പ്രസ് ക്ലബ്ബ്, കെ.യു.ഡബ്ള്യു.ജെയെ കീഴടക്കി വീണ്ടും ജേതാക്കളായി. കോഴിക്കോട് പ്രസ് ക്ലബ്ബ് മൂന്നാം സ്ഥാനക്കാരായി. ജേതാക്കൾക്കുള്ള ട്രോഫി അഡ്വ. ടി.ഒ മോഹനൻ എം.എൽ.എ സമ്മാനിച്ചു.
മികച്ച കളിക്കാരനുള്ള വിക്ടർ ജോസഫ് മെമ്മോറിയൽ അവാർഡ് ഷാജി പേരാവൂരിനും ഓൾറൗണ്ട് മികവിന് ഷമീർ ഊർപള്ളിക്കും (കണ്ണൂർ പ്രസ് ക്ലബ്ബ് ) എം.എൽ.എ മെഡലും പ്രത്യേക പുരസ്‌കാരവും സമ്മാനിച്ചു.
കെ.യു.ഡബ്ള്യു.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ മുഖ്യാതിഥിയായി. സമാപന ചടങ്ങിൽ പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി. സുനിൽകുമാർ അധ്യക്ഷനായി. പി.ആർ.ഡി ഉത്തരമേഖല ഡയറക്ടർ എ. അരുൺ കുമാർ, ബി.പി റൗഫ് സംസാരിച്ചു. ജനറൽ കൺവീനർ കെ.എൻ ബാബു സ്വാഗതവും പ്രസ് ക്ലബ് സെക്രട്ടറി കബീർ കണ്ണാടിപറമ്പ് നന്ദിയും പറഞ്ഞു.
സമാപന ദിനത്തിൽ നടന്ന പ്രദർശന മത്സരത്തിൽ കളത്തിലിറങ്ങിയ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ പി. നിധിൻ രാജും സംഘവും യുവജന സംഘടനാ നേതാക്കളുമായി നടത്തിയ മത്സരം കാണികളുടെ കൈയടി നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, VOLLEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL