SignIn
Kerala Kaumudi Online
Saturday, 13 June 2026 3.17 AM IST

കൊട്ടിയൂരിൽ നാളെ ആലിംഗന പുഷ്പാഞ്ജലി

kottiyur
ഇന്നലെ രാത്രിയിൽ അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ട ഭക്തജനത്തിരക്ക്

കൊട്ടിയൂർ: കൊട്ടിയൂരിൽ നാളെ രോഹിണി ആരാധന നടത്തും. വൈശാഖ മഹോത്സവത്തിലെ നാലാമത്തെയും അവസാനത്തെയും ആരാധനാപൂജയാണ് രോഹിണി നാളിൽ നടത്തുന്നത്.

ഉച്ചയക്ക് പൊന്നിൻ ശീവേലി, ആരാധനാ സദ്യ എന്നീ ചടങ്ങുകൾ രോഹിണി ആരാധനാ നാളിൽ നടത്തും. കുറുമാത്തൂർ നായ്ക്കൻ സ്ഥാനികന്റെ ആലിംഗന പുഷ്പാഞ്ജലിയാണ് രോഹിണി ആരാധനയുടെ പ്രത്യേകത. ഉച്ചപൂജകളോട് ചേർന്നാണ് ആലിംഗന പുഷ്പാഞ്ജലി നടത്തുന്നത്. സന്ധ്യയ്ക്ക് പെരുമാൾക്ക് പാലമൃത് അഭിഷേകം നടത്തും. ഇതിനുള്ള പഞ്ചഗവ്യം സന്ധ്യയ്ക്ക് മുമ്പ് മണിത്തറയിൽ സമർപ്പിക്കും.

ഇന്നലെയും കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നും നാളെയും അവധി ദിവസങ്ങളായതിനാൽ ഗതാഗതക്കുരുക്ക് നിയന്ത്രിക്കാനുള്ള മുന്നൊരുക്കങ്ങൾ അധികൃതർ നടത്തുന്നുണ്ട്.

പടം: കൊട്ടിയൂരിൽ ഇന്നലെ അനുപ്രപ്പെട്ട ഭക്തജനത്തിരക്ക്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KOTTIYUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL