SignIn
Kerala Kaumudi Online
Saturday, 13 June 2026 3.16 AM IST

മന്ത്രി പി.കെ ബഷീറിന് മുസ്ലിംലീഗ് സ്വീകരണം നൽകി

pk-basheer-
മന്ത്രി പികെ ബഷീറിനെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.കരീം ചേലേരി സ്വീകരിക്കുന്നു

കണ്ണൂർ: പൊതുമരാമത്ത് വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റതിനുശേഷം ആദ്യമായി കണ്ണൂരിലെത്തിയ പി.കെ ബഷീറിന് കണ്ണൂർ ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ബാഫഖി തങ്ങൾ സൗധത്തിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി. സഹദുള്ള സ്വാഗതം പറഞ്ഞു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി താഹിർ, മുസ്ലിം ലീഗ് ജില്ലാ ഭാരവാഹികളായ അഡ്വ. കെ.എ. ലത്തീഫ്, വി.പി വമ്പൻ, ഇബ്രാഹിം മുണ്ടേരി, കെ.വി മുഹമ്മദലി ഹാജി, ഇബ്രാഹിംകുട്ടി തിരുവട്ടൂർ, ടി.എ. തങ്ങൾ, അൻസാരി തില്ലങ്കേരി, ബി.കെ അഹമ്മദ്, എൻ.കെ റഫീഖ്, ഷാർജ കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹാഷിം നൂഞ്ഞേരി, എസ്.ടി.യു ദേശീയ വൈസ് പ്രസിഡന്റ് എം.എ കരീം, ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ മുഹമ്മദ്, യു.പി അബ്ദുറഹിമാൻ, കെ.പി റംഷാദ്, അഡ്വ. അഹമ്മദ് മാണിയൂർ, ആലിക്കുഞ്ഞി പന്നിയൂർ, ഷമീമ ജമാൽ, കണ്ണൂർ കോർപ്പറേഷൻ സ്ഥിരം സമിതി ചെയർപേഴ്സൺ ഷമീമ പ്രസംഗിച്ചു. സ്വീകരണത്തിന് മന്ത്രി ബഷീർ നന്ദി പറഞ്ഞു.

മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റികളുടെയും പോഷക സംഘടനകളുടെയും ആഭിമുഖ്യത്തിൽ മന്ത്രിക്ക് ഹാരമണിയിച്ചു. നേരത്തെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയ മന്ത്രിയെ മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി ബൊക്ക നൽകി സ്വീകരിച്ചു. ഒട്ടേറെ നേതാക്കളും റെയിൽവേ സ്റ്റേഷനിൽ എത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LEAGUE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL