പാപ്പിനിശ്ശേരി: കെ.സി.സി.പി.എല്ലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച 'ഉള്ളുണർത്ത് ' ലീഡർഷിപ്പ് പരിപാടി മാങ്ങാട്ടുപറമ്പ് മൈസോൺ ഐ.ടി ക്യാമ്പസിൽ മാനേജിംഗ് ഡയറക്ടർ ഡോ. ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജീവനക്കാരുടെ നേതൃപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വ്യക്തിത്വ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ദ്വിദിന ലീഡർഷിപ്പ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. പരിശീലകനായ ബാലുമഹേന്ദ്ര വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രധാനമായും തൊഴിൽരംഗത്തെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പരിശീലനം. കെ.സി.സി.പി.എല്ലിലെ വിവിധയിടങ്ങളിലെ ജീവനക്കാർ സജീവ പങ്കാളികളായി. ജീവനക്കാർക്ക് പുതിയൊരനുഭവമായി മാറി പരിശീലനം. ചടങ്ങിൽ അസിസ്റ്റന്റ് ജനറൽ മാനേജർ പ്രൊഡക്ഷൻ എ.കെ കൃഷ്ണകുമാർ, പേഴ്സണൽ മാനേജർ കെ.പി ധന്യ എന്നിവർ സംസാരിച്ചു. പരിശീലനം ഇന്ന് സമാപിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |