SignIn
Kerala Kaumudi Online
Saturday, 27 June 2026 7.27 AM IST

ചികിത്സ ധനസഹായം വിതരണം ചെയ്തു

sahayam
ധനസഹായം ചികിത്സ കമ്മിറ്റി ഭാരവാഹികളായ എൻ.ജി. വിജയൻ, മനീഷ് മേൽപറമ്പ് എന്നിവർ ഏറ്റുവാങ്ങുന്നു

ഉദുമ: അന്താരാഷ്ട്ര നാവിക ദിനത്തിൽ മെർച്ചന്റ് നേവി അസോസിയേഷൻ കാസർകോട് ജില്ലാ കമ്മിറ്റി ചികിത്സ ധനസഹായങ്ങൾ വിതരണം ചെയ്തു. വൃക്ക തകരാറിലായ എരോൽ മൊട്ടമ്മൽ സ്വദേശി പെയിന്റിംഗ് തൊഴിലാളി ബിനീഷ്, കാൻസർ ബാധിത കാഞ്ഞങ്ങാട് പറക്കളായി സ്വദേശിനി സുഗന്ധിനി എന്നിവർക്കുള്ള ധനസഹായം ചികിത്സ കമ്മിറ്റി ഭാരവാഹികളായ എൻ.ജി. വിജയൻ, മനീഷ് മേൽപറമ്പ് എന്നിവർ ഏറ്റുവാങ്ങി. മാസങ്ങളോളം വീടും നാടും വിട്ട് കടലിൽ കഷ്ടപ്പെടുന്ന കപ്പൽ ജീവനക്കാരോടുള്ള നന്ദി സൂചകമായാണ് ജൂൺ 25 അന്താരാഷ്ട്ര നാവിക ദിനമായി ആചരിക്കുന്നത്.
ചടങ്ങിൽ രാജേന്ദ്രൻ കണിയാമ്പാടി അദ്ധ്യക്ഷനായി. പി.കെ ഹരിദാസ്, കെ.എ രമേശൻ, ഋതുരാജ് പാലക്കുന്ന്, മാധവൻ കുതിരക്കോട്, കൃഷ്ണൻ മാങ്ങാട് സംസാരിച്ചു. അസോസിയേഷൻ സെക്രട്ടറി രാജേന്ദ്രൻ മുതിയക്കാൽ സ്വാഗതവും കൺവീനർ സന്തോഷ് തോരോത്ത് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, CASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL