SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.05 AM IST

കർഷക സഭയും ഞാറ്റുവേല ചന്തയും

karshaka
കർഷക സഭയും ഞാറ്റുവേല ചന്തയും നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: കാർഷിക വിജ്ഞാന വ്യാപനം ശക്തിപ്പെടുത്തൽ പദ്ധതിയുടെ ഭാഗമായി പെരിങ്ങളം കൃഷിഭവനിൽ കർഷക സഭയും ഞാറ്റുവേല ചന്തയും സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ കൂടത്തിൽ നൗഷത്ത് ഉദ്ഘാടനം ചെയ്തു. പാനൂർ നഗരസഭ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഉമൈസ തിരുവമ്പാടി അദ്ധ്യക്ഷത വഹിച്ചു. കാർഷിക പ്രശ്നങ്ങളും നിർദ്ദേശങ്ങളും കർഷകർ അവതരിപ്പിച്ചു. നടീൽ വസ്തുക്കളുടെ വില്പനയും നടന്നു. നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ നിഷിത ചന്ദ്രൻ, കൗൺസിലർമാരായ എൻ.പി അബ്ദുൾ മുനീർ, കെ.കെ വിജയൻ, കെ. ദാസൻ, കെ. അജീഷ്, എ.പി വത്സലൻ, പി. മുഹ്സിൻ, ഇഫ്‌കോ പ്രതിനിധി അനാമിക, അശ്വിൻ, രമിത്ത്, സുദർശൻ എന്നിവർ പ്രസംഗിച്ചു. കൃഷി ഓഫീസർ ജി.ആർ ആതിര സ്വാഗതവും കൃഷി അസിസ്റ്റന്റ് കെ.വി പ്രയാഗ് നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KARSHAKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL