SignIn
Kerala Kaumudi Online
Wednesday, 01 July 2026 5.05 AM IST

വിജയോത്സവവും സ്‌കോളർഷിപ്പും

vijayao
വിജയോത്സവം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന ഉദ്ഘാടനം ചെയ്യുന്നു.

പട്ടുവം: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വിവിധ സ്‌കോളർഷിപ്പ് പരീക്ഷകൾ എന്നിവയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുവാൻ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്ന ഉദ്ഘാടനം ചെയ്തു. പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.വി ഷിമ മുഖ്യാതിഥിയായി. ഒരു ലക്ഷത്തിലധികം രൂപയുടെ സ്‌കോളർഷിപ്പും മറ്റ് എൻഡോവ്മെന്റുകളും വിതരണം ചെയ്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി. ശ്രീമതി, പട്ടുവം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ കെ. ദാമോദരൻ, പി.പി സുരേശൻ, ഗ്രാമ പഞ്ചായത്ത് മെമ്പർ വി.വി ദിനേശൻ, പി.ടി.എ പ്രസിഡന്റ് എം. അജയൻ, പ്രിൻസിപ്പാൽ കെ. ഉഷ, ഹെഡ്മാസ്റ്റർ ജിജി കുര്യാക്കോസ് പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, VIJAYOTSAVOM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL