
മാഹി: എക്സൽ പബ്ലിക് സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂൾ പ്രിൻസിപ്പൽ സതി എം.കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. പൊലീസ് സബ് ഇൻസ്‌പെക്ടർ കെ.സുനിൽകുമാർ , ലഹരി ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങൾ, വിദ്യാർത്ഥികൾ സമൂഹമാദ്ധ്യമങ്ങളിലൂടെയുംസുഹൃദ്വലയങ്ങളിലൂടെയും നേരിടുന്ന വെല്ലുവിളികൾ, എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥികളുമായി സംവദിച്ച അദ്ദേഹം ലഹരിമുക്ത സമൂഹം സൃഷ്ടിക്കുന്നതിൽ യുവതലമുറയുടെ പങ്ക് ഏറെ നിർണായകമാണെന്നും വ്യക്തമാക്കി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർപി.സുരേശൻ സംസാരിച്ചു.കുമാരി അനുഹ്യ ജിജേഷ് സ്വാഗതവുംകുമാരി ദേവാങ്കി ശശിധരൻ നന്ദിയും പറഞ്ഞു. ലഹരിവിരുദ്ധ ചങ്ങല, ചിത്ര രചന തുടങ്ങിയവ ലഹരിവിരുദ്ധ സന്ദേശം ശക്തമായി പകർന്നുനൽകുന്ന പരിപാടിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |