
കണ്ണൂർ: ഉന്നതവിദ്യാഭ്യാസ മേഖലയിൽ കാലോചിതമായ മാറ്റങ്ങൾക്കും നവീകരണങ്ങൾക്കും ഊന്നൽ നൽകി ഗവൺമെന്റ് കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (ജി.സി.ടി.ഒ) സംഘടിപ്പിച്ച 'ഷെയർ ആൻഡ് ലേൺ പ്രോഗ്രാം, ടീച്ചേഴ്‌സ് കണക്ട് 2026 സമാപനം കണ്ണൂർ ഹോട്ടൽ ബിനാലെ ഇന്റർനാഷണലിൽ നടന്നു.
നാല് വർഷ ബിരുദ കോഴ്സിന്റെ സാദ്ധ്യതകളും വെല്ലുവിളികളും പരിഹാരങ്ങളും സമ്മേളനം വിശദമായി ചർച്ച ചെയ്തു. മന്ത്രി അഡ്വ.സണ്ണി ജോസഫ് ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. മാർട്ടിൻ ജോർജ് മുഖ്യാതിഥിയായിരുന്നു. ജി.സി.ടി.ഒ സംസ്ഥാന പ്രസിഡന്റ് പ്രൊഫസർ എസ്.ഗ്ലാഡ്സ്റ്റൺ രാജ് എസ്, പ്രൊഫസർ ജിനോ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |