SignIn
Kerala Kaumudi Online
Sunday, 11 October 2026 2.33 AM IST

അമ്മയാണ് അമലി​ന് ഊർജം, ഡിസ്കസി​ലും ഹാമറി​ലും സ്വർണനേട്ടം

amal

കൊടുമൺ : പ്രതിസന്ധികളിൽ തളരാത്ത അങ്കണവാടി ടീച്ചറായ അമ്മയുടെ പോരാട്ട വീര്യം ഊർജമാക്കിയ കോഴഞ്ചേരി സെന്റ് തോമസിലെ പ്ലസ് വൺ വിദ്യാർത്ഥി അമൽ മനോജി​ന് ഇത്തവണയും സുവർണനേട്ടം. നാലു തവണയായി സംസ്ഥാന സ്കൂൾ കായിക മേളയിലെ മെഡൽ ജേതാവാണ് അമൽ. ഇത്തവണ കൊടുമണ്ണി​ൽ സീനിയർ ആൺകുട്ടികളുടെ ഡിസ്‌കസ് ത്രോയിലും ഹാമർ ത്രോയിലും സ്വർണ്ണ മെഡൽ നേടാനായി​. ഷോട്ട് പുട്ടിൽ വെങ്കലവും സ്വന്തമാക്കി​. കഴിഞ്ഞ 5 സംസ്ഥാന മേളയിലും വെള്ളി, വെങ്കലം മെഡലുകൾ അമൽ മനോജ്‌ നേടി​യി​രുന്നു. ഇത്തവണ സ്വർണ്ണ മെഡൽ നേട്ടമാണ് ലക്ഷ്യം. അമൽ രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് പി​താവ് മനോജി​ന്റെ മരണം. അങ്കണവാടി ടീച്ചറായ അമ്മ അർച്ചനയുടെ ജീവിത പ്രാരാബ്ദങ്ങൾക്ക് പിന്നിലെ പോരാട്ടം കണ്ടാണ് അമൽ വളർന്നത്. ഭാവിയിൽ ഒളിമ്പിക്സ് മെഡൽ നേടി അമ്മയ്ക്ക് സമ്മാനിക്കുകയാണ് അമലിന്റെ ലക്ഷ്യം. അമന്യ മനോജ്‌ സഹോദരിയാണ്. എൻ.ജി.ശിവശങ്കർ പരിശീലനം നൽകുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL