അഞ്ചൽ: അഞ്ചൽ സുഹൃത് വേദിയുടെ സ്ഥാപക ദിനാചരണം 25ന് വൈകിട്ട് 4ന് അഞ്ചൽ വ്യാപാര ഭവനിൽ നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന യോഗത്തിൽ മുൻ മന്ത്രിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗവുമായ അഡ്വ. കെ.രാജു അദ്ധ്യക്ഷനാകും. സി. അജയപ്രസാദ് എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇൻഡോ ജപ്പാൻ ഗ്ലോബൽ ഹെൽത്ത് ആൻഡ് എഡ്യൂക്കേഷണൽ അവാർഡ് നേടിയ ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത എസ്. ദേവരാജൻ എന്നിവരെ ഗാന്ധി ഭവൻ സ്പെഷ്യൽ സ്കൂൾ ചെയർമാനും സി.കേശവൻ സ്മാരക സമിതി ചീഫ് അഡ്വൈസറും ആഗോള വ്യവസായിയുമായ നസീർ വെളിയിൽ ഉപഹാരം നൽകി ആദരിക്കും. ഗന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ മുഖ്യപ്രഭാഷണവും സുഹൃത് വേദി പ്രസിഡന്റ് ഡോ.കെ.വി.തോമസ് കുട്ടി മുഖ്യ പ്രസംഗവും നടത്തും. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.അജയൻ, രചന ഗ്രാനൈറ്റ്സ് എം.ഡി.യശോദരൻ രചന, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.ആർ.സജിലാൽ, അഞ്ചൽ വിശ്വഭാരതി കോളേജ് പ്രിൻസിപ്പൽ എ.ജെ.പ്രതീപ്, എക്സ് സർവീസ് ലീഗ് പുനലൂർ താലൂക്ക് പ്രസിഡന്റെ, കെ.ശ്രീധരൻ വയലാ,അഞ്ചൽ സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ലീന അലക്സ്, വി.എം.തോമസ് ശംകരത്തിൽ, അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത മെമ്പർ എസ്.ജെ.പ്രേംരാജ്, ലയൺസ് മുൻ റീജിയണൽ ചെയർമാൻ ടോണി മാത്യു ജോൺ, അരുൺ ദിവാകർ, രജേന്ദ്രപ്രസാദ് സ്വാമി അഞ്ചൽ, അശോകൻ കുരുവിക്കോണം, ഫസിൽ അൽ അമാൻ, കെ.എസ്. ജയറാം, ജോസ് ബാലരമ, വി.ഒ.ഇന്ദുലാൽ, എസ്.സുശീലൻ നായർ, സോണി തങ്കച്ചൻ, എസ്.ശശി ദ്വാരക ആയൂർ, ആർച്ചൽ സോമൻ, സി.സുരേഷ് കുമാർ, എൻ.കെ.ബാലചന്ദ്രൻ, ബി.മുരളി എന്നിവർ ആശംസാ പ്രസംഗം നടത്തും. സംഘാടക സമിതി ചെയർമാൻ അനീഷ് കെ.അയിലറ സ്വാഗതവും സുഹൃത് വേദി സെക്രട്ടറി അഞ്ചൽ ഗോപൻ നന്ദിയും പറയും. 3 മണി മുതൽ നടക്കുന്ന കവിയരങ്ങിൽ പ്രമുഖ കവികൾ കവിതചൊല്ലും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |