മാനന്തവാടി: അവസാനമായി അച്ഛനെ കാണാൻ മക്കിമലയിലെ വീട്ടിലെത്തി. എൻ.ഐ.എ കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വൻ സുരക്ഷാ സന്നാഹത്തിൽ ഇന്നലെ ജിഷയെ പൊലീസ് വീട്ടിലെത്തിച്ചത്. പഴയ വീട് പൊളിച്ചു മാറ്റുന്ന പ്രവർത്തിയിലേർപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ വീടിന്റെ ചുമർ ഇടിഞ്ഞു വീണാണ് ജിഷയുടെ അച്ഛൻ അത്തിമൂല ഉന്നതിയിലെ കെ.ടി ദാമോദരൻ മരണപ്പെട്ടത്. എറണാകുളം എൻ.ഐ എ കോടതിയാണ് മരണമടഞ്ഞ അച്ഛന്റെ മൃതദേഹം കാണാൻ ജിഷക്ക് അനുമതി നൽകിയത്. അതനുസരിച്ച് വെള്ളിയാഴ്ച രാത്രി ഒമ്പതോടെ എത്തിക്കുകയായിരുന്നു. ജിഷ എത്തുന്നതിന് മുൻപ് തന്നെ മക്കിമലയിലെ ജിഷയുടെ വീടിരിക്കുന്ന പ്രദേശം എ.എസ്.പി ബി കാർത്തികിന്റെ നേതൃത്വത്തിലുള്ള പൊലീസ് സുരക്ഷയിലായിരുന്നു. സമുദായ ആചാര പ്രകാരം ചടങ്ങുകൾ കഴിഞ്ഞ് രാത്രി 10 മണിയോടെയാണ് പൊലീസ് ജിഷയെ കൊണ്ടുപോയത്. എന്നാൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജിഷയെ ഒരു ദിവസമെങ്കിലും വീട്ടിൽ താമസിപ്പിക്കാൻ പൊലീസ് മുതിർന്നില്ലന്ന് ജിഷയുടെ അമ്മയും ചേച്ചിയും പരാതിപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |