
പയ്യാവൂർ: കോയിപ്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം പുനരുദ്ധാരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ശ്രീകോവിലിന്റെ ഷഡാധാര പ്രതിഷ്ഠാകർമ്മം ഇന്നലെ നടന്നു. ക്ഷേത്രം തന്ത്രി തൃശൂർ വി.ടി. രാമചന്ദ്രൻ മുഖ്യ കാർമ്മികത്വം വഹിച്ചു. തലേന്ന് വൈകുന്നേരം മുഷ്ടിസ്ഥലശുദ്ധി, വാസ്തുബലി എന്നിവയുണ്ടായിരുന്നു. ഇന്നലെ രാവിലെ നടതുറപ്പ്, നിർമാല്യം, മഹാഗണപതി ഹോമം, ഉഷ പൂജ എന്നിവയെ തുടർന്നാണ് ഷഡാധാരപ്രതിഷ്ഠ നടത്തിയത്. സജീവ് ജോസഫ് എംഎൽഎ ഭദ്രദീപം തെളിച്ചു. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി ശിലാസ്ഥാപനം നിർവഹിച്ചു. ക്ഷേത്ര നിർമാണ ഫണ്ടിലേക്കുള്ള ആദ്യ തുക വിദ്യ അരുൺ പുളിക്കലിൽ നിന്ന് സജീവ് ജോസഫ് എംഎൽഎ ഏറ്റുവാങ്ങി. എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ സെക്രട്ടറി പി.എൻ.ബാബു ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു. യൂണിയൻ ഭാരവാഹികൾ, മത, സാമൂഹിക, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |