
കണ്ണൂർ: സ്ത്രീസുരക്ഷാ പദ്ധതി ഇല്ലാതാക്കാനുള്ള സംസ്ഥാന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കേരള മഹിളാസംഘം (എൻ എഫ് ഐ ഡബ്ല്യു) സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂർ, അഴീക്കോട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. കേരള മഹിളാ സംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി എൻ.ഉഷ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതി തടഞ്ഞുവെച്ചതിലൂടെ സംസ്ഥാന സർക്കാർ കേരളത്തിലെ ലക്ഷകണക്കിന് വീട്ടമ്മമാരുടെ അവകാശം നിഷേധിക്കുകയാണെന്ന് എൻ.ഉഷ പറഞ്ഞു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിന് പകരം അവരോട് സർക്കാർ അനീതി കാണിക്കുകയാണെന്നും അവർ പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് കെ.ടി.ഉഷാവതി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എം.സപ്ന സംസാരിച്ചു. കെ.എം.സജിത സ്വാഗതം പറഞ്ഞു. പ്രകടനത്തിന് എം.ടി.രൂപ, ടി.കെ.സീന, എ. റീന തുടങ്ങിയവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |