
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ഐ. എം. എ ദേശീയ ഡോക്‌ടേഴ്‌സ് ദിനം ആചരിച്ചു. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരളയുടെ വൈസ് ചാൻസലർ പ്രൊഫ. സിദ്ദു.പി.അൾഗൂർ മുഖ്യാതിഥിയായി. ഡോ.ബി.എം.സുഖ്ദേവിന്റെ ഫോട്ടോ അനാവരണം വൈസ് ചാൻസലർ നിർവ്വഹിച്ചു. ഡോ.ഡി.ജി.രമേശ് അദ്ധ്യക്ഷത വഹിച്ചു. ഡോ.ടി.വി പത്മനാഭൻ ഡോക്ടേസ് ദിന സന്ദേശം നൽകി ഐ.എം എം അംഗമായ ഡോ. ടി. കിഷോർ കുമാർ, ഡോ. വി.സുരേശൻ, ഡോ. ഇ.വി ചന്ദ്രമോഹനൻ, ഡോ. മുരളീധര നല്ലൂറായവരെ ആദരിച്ച ഡോ.ബലറാം നമ്പ്യാർ, ഡോ. എം. ആർ നമ്പ്യാർ, ഡോ.കെ.വി. വാസു, ഡോ.കെ.ശ്രീനാഥ് ഭട്ട്, ഡോ.എൻ.രാഘവൻ, .ഡോ.മണികണ്ഠൻ തുടങ്ങിയവരെ ഡോ.ഡി.ജി.രമേഷ് ആദരിച്ചു. ഐ.എം.എ ജില്ലാ ഓഫീസർ ഡോ.ജനാർദ്ദൻ നായ്ക്ക്, ഡോ.ശശിധര റാവു ,ഡോ.ശശിരേഖ, ഡോ.ബലറാം നമ്പ്യാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഡോ.എം.പി.ജീജ നന്ദിപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |