
പയ്യാവൂർ : ലഹരി വിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി മണിക്കടവ് സെന്റ് തോമസ് ഹൈസ്‌കൂളിൽ ഡ്രാമ ക്ലബിന്റെ ആഭിമുഖ്യത്തിൽ 'കാലൻ' എന്ന നാടകം അരങ്ങേറി. രാവിലെ സ്‌കൂൾ ഓഡിറ്റോറിയത്തിൽ പ്രത്യേകം സജ്ജമാക്കിയ സ്റ്റേജിലും ഉച്ചകഴിഞ്ഞ് മണിക്കടവ് ടൗണിലുമായി നാടകത്തിന്റെ രണ്ട് അവതരണങ്ങളാണ് സംഘടിപ്പിച്ചത്. അവന്തിക മനോജ്, ഇവാനിയ അന്ന സിജോ എന്നിവരും നാടകത്തിൽ പങ്കാളികളായി. അദ്ധ്യാപകനായ വിനിൽ സി. മാത്യു നാടകത്തിന്റെ കഥയും സംവിധാനവും നിർവഹിച്ചു. ജിജി പി. നമ്പ്യാർ, തോമസ് അലക്സ് എന്നിവർ സങ്കേതിക സഹായങ്ങൾ നൽകി. സ്‌കൂൾ മുഖ്യാധ്യാപകൻ പി.എം. നീലകണ്ഠൻ, ആര്യ പി. അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി. മണിക്കടവ് സ്‌കൂളിലെ ഡ്രാമ ക്ലബിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സ്ഥിരം നാടകവേദിയുടെ ഈ വർഷത്തെ രണ്ടാമത്തെ അവതരണമാണ് 'കാലൻ' എന്ന നാടകം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |