
കൂത്തുപറമ്പ്:യോഗ അസോസിയേഷൻ ഓഫ് കണ്ണൂർ സംഘടിപ്പിക്കുന്ന 11ാമത് സ്‌പോർട്സ് യോഗാസന മത്സരം 5ന് ചിറ്റാരിപ്പറമ്പ് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ വച്ച് നടക്കും.കാലത്ത് 9 മണിക്ക് വി.കെ.സനോജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.500 ൽ പരം യോഗ അഭ്യാസികൾ ചാമ്പ്യൻഷിപ്പിൽ മത്സരിക്കും. ആർട്ടിസ്റ്റിക് സോളോ, ആർട്ടിസ്റ്റിക് പെയർ, റിഥമിക് പെയർ, ഫ്രീഫ്‌ളോ യോഗാ ഡാൻസ് തുടങ്ങിയ ആകർഷകമായ ഇനങ്ങളും മത്സരത്തിലുണ്ടാകും.ചാമ്പ്യൻഷിപ്പിലെ വിജയികൾ കാസർകോട് കാലിക്കടവിൽ നടക്കുന്ന സംസ്ഥാന യോഗ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടും.സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് ശിവദാസൻ എംപി ഉദ്ഘാടനം ചെയ്യും.വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ വി.ബാലൻ,ജനറൽ കൺവീനർ കെ രഘുത്തമൻ ,യോഗ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ.കെ രാജഗോപാലൻ,ജില്ലാ പ്രസിഡന്റ് എ.കെ.സുഗുണൻ ,സംസ്ഥാന ഫാക്കൽറ്റി ബാലകൃഷ്ണസ്വാമി ഏരിയ പ്രസിഡന്റ് ടി.അശോകൻ,സെക്രട്ടറി പി വിനോദ് കുമാർ,ടി പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |