SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

കളരിപ്പയറ്റ് പരിശീലന ക്യാമ്പ് സമാപനം ഇന്ന്

kalari
കളരിപ്പയറ്റ്

പയ്യന്നൂർ: കണ്ണൂർ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ കളരിപ്പയറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ പയ്യന്നൂർ യോദ്ധ കളരിപ്പയറ്റ് അക്കാഡമിയിൽ നടന്ന കളരിപ്പയറ്റ് പരിശീലന സമ്മർ ക്യാമ്പിന്റെ സമാപനം

ഇന്ന് വൈകീട്ട് 5.30ന് യോദ്ധ കളരിപ്പയറ്റ് അക്കാഡമിയിൽ നടക്കും. നഗസഭ കൗൺസിലർ പോത്തേര കൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചെയർമാൻ അഡ്വ. സരിൻ ശശി ഉദ്ഘാടനം ചെയ്യും. ഒരു പതിറ്റാണ്ടിലേറെയായി നിരവധി വിദ്യാർത്ഥികൾക്ക് കോൽക്കളി പരിശീലനം നൽകുന്നതിന് നേതൃത്വം നൽകിയ അന്നൂർ കേളപ്പൻ സർവീസ് സെന്റർ പ്രസിഡന്റ് എ.കെ.പി. നാരായണൻ, സെക്രട്ടറി വി.എം രാജൻ, കളരിപ്പയറ്റ് സമ്മർ ക്യാമ്പ് പരിശീലകരായ കെ. ശൈലേശൻ, ഇ.പി. ശ്യാംജിത്ത് എന്നിവരെയും വിവിധ പുരസ്കാര ജേതാക്കളെയും ചടങ്ങിൽ ആദരിക്കും. ഡോ. എ.കെ. വേണുഗോപാലൻ സ്വാഗതവും ആഗ്നേയ് സായി നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, KALARI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL