SignIn
Kerala Kaumudi Online
Saturday, 04 July 2026 4.22 AM IST

വാർത്ത വായനാ മത്സരം

vayana
വാർത്ത വായനാ മത്സരം കോളേജ് ഓഡിറ്റോറിയത്തിൽ പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പാനൂർ: വായന പക്ഷാചരണത്തിന്റെ ഭാഗമായി ചീരാറ്റ പാട്യം ഗോപാലൻ വായനശാലയും കൂത്തുപറമ്പ് വലിയ വെളിച്ചം കോളേജ് ഓഫ് അപ്ലൈഡ് സയൻസും ചേർന്ന് വാർത്ത വായനാ മത്സരം സംഘടിപ്പിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ പി.കെ. പ്രവീൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ. ദിവ്യ അദ്ധ്യക്ഷത വഹിച്ചു. മാദ്ധ്യമപ്രവർത്തകൻ വി.പി. ചാത്തു, കൂത്തുപറമ്പ് നഗരസഭ കൗൺസിലർ എൻ. ധനഞ്ജയൻ, എഴുത്തുകാരൻ ശശീന്ദ്രൻ പാട്യം, ലൈബ്രറി കൗൺസിൽ ജില്ലാ സമിതി അംഗം കെ. സുരേന്ദ്രൻ, ഐ.എച്ച്.ആർ.ഡി കോളജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.കെ. സ്നേഹ, വായനശാല പ്രസിഡന്റ് ടി.ടി ദാമോദരൻ സെക്രട്ടറി പി വിനോദൻ എന്നിവർ പ്രസംഗിച്ചു. ഹൈസ്കൂൾ, ഹയർ സെക്കൻഡറി, കോളജ് വിഭാഗങ്ങളിലായി വാർത്ത വായന മത്സരവും സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, LIBRARIAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL